Festivals

banner btm

ചെറിയ വിളക്ക്

ജീര്‍ണ്ണോദ്ധാരണത്തിന്‍റെ ഭാഗമായി വെട്ടുകല്ലില്‍ തീര്‍ത്തു ചെമ്പോല മേഞ്ഞിരുന്ന പഴയ ശ്രീകോവില്‍ പൊളിച്ചുമാറ്റി തച്ചുശാസ്ത്ര താന്ത്രികവിധികളനുസരിച്ച് കരിങ്കല്ലില്‍ നിര്‍മ്മിക്കപ്പെട്ട പുതിയ ശ്രീകോവില്‍ 15- 6- 97 ന് (1172 മിഥുനം 1ന്) പുതിയ ദാരുബിംബം പ്രതിഷ്ഠിച്ചു. കര്‍ക്കിടകം രാശിയില്‍ അത്തം നാളിലാണ് ഈ ദാരുബിംബം പ്രതിഷ്ഠിച്ചത്. മിഥുനത്തിലെ അത്തം നക്ഷത്രത്തില്‍ ആഘോഷിച്ച് വന്നിരുന്ന ഭഗവതിയുടെ പ്രതിഷ്ഠാദിന ചടങ്ങുകള്‍ 2012 ലെ പുനപ്രതിഷ്ഠാ ചടങ്ങുകളെ തുടര്‍ന്ന് മീനമാസത്തിലെ രോഹിണി നക്ഷത്രത്തില്‍ ആഘോഷിച്ചുവരുന്നു. രാവിലെ 9.30 നും ഉച്ചതിരിഞ്ഞ് 3.30 നും പഞ്ചാരിമേളത്തോടുകൂടി കാഴ്ച്ചശീവേലി - പ്രസാദഊട്ട് പ്രാധാന്യം. രാത്രി 8 ന് വിളക്കാചാരം, തായമ്പക, കൊമ്പ്പറ്റ്, കുഴല്‍പറ്റ്. രാത്രി 10 ന് ശീവേലി.

വലിയ വിളക്ക്

കര്‍ക്കിടകമാസത്തിലെ കറുത്തവാവ് കഴിഞ്ഞുവരുന്ന ഞായറാഴ്ചയാണ് ക്ഷേത്രത്തില്‍ പരമ്പരാഗതമായി ഇല്ലംനിറ ആഘോഷിക്കുന്നത്. ചാന്താട്ടവും അന്നുതന്നെയാണ്.